Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാർഖണ്ഡ്: മധു കോഡയും കോൺഗ്രസിൽ

Madhu Koda മധു കോഡ

റാഞ്ചി∙ഭാര്യയ്ക്കു പിന്നാലെ ജാർഖണ്ഡ് മുൻമുഖ്യമന്ത്രി മധു കോഡയും കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അജോയ് കുമാറിൽ നിന്ന് അംഗത്വം സ്വീകരിച്ച കോഡ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കെതിരെ രൂക്ഷ വിമർശനം നടത്തി. കോഡയുടെ ഭാര്യയും നിയസഭാംഗവുമായ ഗീത കോഡ രണ്ടാഴ്ച മുൻപാണു കോൺഗ്രസിൽ ചേർന്നത്. സ്വതന്ത്രാംഗമായിരുന്ന കോഡ 2006 ൽ അർജുൻ മറാൻഡിയുടെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭയെ മറിച്ചിട്ടാണ് യുപിഎ പിന്തുണയോടെ മുഖ്യമന്ത്രിയായത്.

എന്നാൽ കൽക്കരി കുംഭകോണത്തിന്റെയും അഴിമതിയാരോപണങ്ങളുടെയും പേരിൽ രാജിവച്ചൊഴിയേണ്ടിവന്നു. കൽക്കരി കുംഭകോണത്തിൽ ഡിസംബറിൽ സിബിഐ കോടതി 3 വർഷം തടവിനു ശിക്ഷിച്ചെങ്കിലും ഡൽഹി ഹൈക്കോടതി വിധി സ്റ്റേ ചെയ്തതോടെ ജയിലിൽ നിന്നു പുറത്തിറങ്ങി. വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ച കേസിൽ റാഞ്ചി സിബിഐ കോടതിയുടെ വിചാരണ നേരിടുന്ന കോഡയ്ക്കെതിരെ കള്ളപ്പണം വെളുപ്പിച്ച കേസും നിലവിലുണ്ട്.