Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീകര പിന്തുണ അവസാനിപ്പിച്ചാൽ മാത്രം പാക്കിസ്ഥാനുമായി ചർച്ച: ജന.റാവത്ത്

Bipin Rawat

ജയ്പുർ ∙ ജമ്മു–കശ്മീരിൽ ഭീകരരെ പിന്തുണയ്ക്കുന്നത് അവസാനിപ്പിച്ചെങ്കിൽ മാത്രമേ പാക്കിസ്ഥാനുമായി സമാധാന ചർച്ചകൾ നടക്കുകയുള്ളൂവെന്നു കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. പാക്ക് അതിർത്തിയോടു ചേർന്നു താർ മരുഭൂമിയിൽ ഇന്ത്യൻ കര, വ്യോമസേനകൾ സംയുക്തമായി നടത്തിയ ‘ഹമേശ വിജയി’ സൈനിക പരിശീലനം നിരീക്ഷിക്കാനെത്തിയതായിരുന്നു ജനറൽ റാവത്ത്.

പാക്കിസ്ഥാനുമായി മെച്ചപ്പെട്ട ബന്ധത്തിനാണ് ഇന്ത്യയുടെ ആഗ്രഹം. എന്നാൽ, അതിനു സഹായകരമായ നടപടികളല്ല പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. അവർ യഥാർഥത്തിൽ സമാധാനം ആഗ്രഹിക്കുന്നില്ലെന്നു തോന്നുന്നു–റാവത്ത് പറഞ്ഞു. ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവന്നാൽ സൈന്യം പിന്തുണയ്ക്കുമെന്നു പാക്കിസ്ഥാൻ കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ഇന്ത്യൻ കരസേനാ മേധാവിയുടെ പ്രതികരണം.