ഉപതിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർഥികളായി

ന്യൂഡൽഹി∙ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ആൾവാർ, അജ്മേർ ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചു. രാജസ്ഥാൻ മന്ത്രി ജസ്വന്ത് സിങ് യാദവാണ് ആൾവാറിലെ സ്ഥാനാർഥി. അജ്മേറിൽ മുൻ കേന്ദ്രമന്ത്രി സൻവാർ ലാൽ ജാഠിന്റെ മകനായ റാം സ്വരൂപ് ലാംബയാണു സ്ഥാനാർഥി. ബിജെപി എംപിമാരായിരുന്ന സൻവാറിന്റെയും (അജ്മേർ), മഹന്ത് ചന്ദ്നാഥിന്റെയും (ആൾവാർ) നിര്യാണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. 29നാണ് ഉപതിരഞ്ഞെടുപ്പ്.