Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരഞ്ഞെടുപ്പ് തന്ത്രം മെനയാൻ ഡോവലും; പുതിയ വിവാദം

ajit-doval അജിത് ഡോവൽ

ന്യൂഡൽഹി∙ ത്രിപുരയിലും മേഘാലയയിലും നാഗാലാൻഡിലും നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു തന്ത്രം മെനയാൻ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ വീട്ടിൽ ചേർന്ന യോഗത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പങ്കെടുത്തതു വിവാദമായി.

ആർഎസ്എസ് നേതാവ് കൃഷ്ണ ഗോപാൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി റാം മാധവ് എന്നിവർക്കൊപ്പമാണു ഡോവലും യോഗത്തിൽ പങ്കെടുത്തത്. ബിജെപിയുടെ യോഗത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവു പങ്കെടുത്തതിനെക്കുറിച്ചു തിരഞ്ഞെടുപ്പു കമ്മിഷൻ അന്വേഷിക്കണമെന്നു സിപിഎം ത്രിപുര സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

ത്രിപുരയിലെ 24 വർഷത്തെ സിപിഎം ഭരണം അവസാനിപ്പിക്കാനുള്ള തന്ത്രങ്ങളാണു ബിജെപി മെനയുന്നത്.തിരഞ്ഞെടുപ്പ് തന്ത്രം മെനയാൻ ഡോവലും; പുതിയ വിവാദം