ഹേ റാം: ഗാന്ധിജി പറഞ്ഞിരിക്കാം, കേട്ടില്ലെന്നു കല്യാണം

ചെന്നൈ∙ വെടിയേറ്റു വീഴുമ്പോൾ ‘ഹേ റാം’ എന്നു മഹാത്മാ ഗാന്ധി പറഞ്ഞില്ലെന്ന് 2006ൽ പത്രസമ്മേളനത്തിൽ പ്രസ്താവിച്ച ഗാന്ധിജിയുടെ പഴ്സനൽ അസിസ്റ്റന്റ് വെങ്കിടകല്യാണം (96) താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും തെറ്റായി ഉദ്ധരിക്കപ്പെടുകയായിരുന്നുവെന്നും വാർത്താ ഏജൻസിക്കു മറുപടി നൽകി.

ഗാന്ധിജി അങ്ങനെ പറഞ്ഞിരിക്കാം, ബഹളത്തിൽ താൻ കേട്ടില്ലെന്നേ മുൻപു പറഞ്ഞിരുന്നുള്ളൂവെന്നു സംഭവത്തിനു ദൃക്സാക്ഷിയായിരുന്ന കല്യാണം അറിയിച്ചു. കല്യാണത്തിന്റെ മുൻ പ്രസ്താവനയെ ഗാന്ധിജിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി അന്നേ അപലപിച്ചിരുന്നു.