കാർത്തി ചിദംബരത്തിന് എതിരെ നോട്ടിസ്; 12 നകം സിബിഐ മറുപടി നല്‍കണം

ചെന്നൈ ∙ വിദേശ യാത്ര തടഞ്ഞു തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചതിനെതിരായ കാർത്തി ചിദംബരത്തിന്റെ ഹർജിയിൽ 12 നകം മറുപടി നൽകാൻ സിബിഐയ്ക്കു മദ്രാസ് ഹൈക്കോടതി നിർദേശം നൽകി. ഇമിഗ്രേഷൻ വകുപ്പിനോടും കോടതി മറുപടി തേടി. പിതാവ് പി.ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെ ഐഎൻഎക്സ് മീഡിയയ്ക്കു 305 കോടിയുടെ വിദേശ നിക്ഷേപം ലഭിക്കാൻ അനധികൃതമായി ഇടപെട്ടുവെന്ന ആരോപണത്തിൽ സിബിഐ പുറപ്പെടുവിച്ച തിരച്ചിൽ നോട്ടിസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. 

എന്നാൽ ഡൽഹിയിൽ റജിസ്റ്റർ ചെയ്ത കേസിൽ ഇടപെടാൻ മദ്രാസ് ഹൈക്കോടതിക്ക് അധികാരമില്ലെന്നു സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഇത് പരിഗണിച്ചു കാർത്തിയുടെ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി മദ്രാസ് ഹൈക്കോടതിക്കു നിർദേശം നൽകുകയായിരുന്നു.