ഒഡിയ നടി ബിജെപിയിൽ

ഭുവനേശ്വർ ∙ പ്രശസ്ത ഒഡിയ നടി മഹാശ്വേത റേ (55) ബിജെപിയിൽ ചേർന്നു. ഒഡീഷയിലെ താരങ്ങളായ മിഹിർദാസ്, അനു ചൗധരി എന്നിവർ കഴിഞ്ഞ മാസം ബിജെപിയിൽ ചേർന്നിരുന്നു. സംസ്ഥാന സിനിമ അവാർഡ് ജൂറി അംഗങ്ങളുടെ നിയമനം ചോദ്യം ചെയ്തു മഹാശ്വേത റേ നടത്തിയ പരാമർശങ്ങൾ ഈയിടെ വിവാദമായിരുന്നു. 40 വർഷമായി ഒഡിയ സിനിമകളിൽ സജീവമായ ഇവർ മികച്ച നടി ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.