ബൈചിങ് ബൂട്ടിയ തൃണമൂൽ വിട്ടു

കൊൽക്കത്ത ∙ മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയ തൃണമൂൽ കോൺഗ്രസ് വിട്ടു. പാർട്ടി അംഗത്വം രാജിവച്ചെന്നും പാർട്ടിയുടെ എല്ലാ ഭാരവാഹിത്വവും ഒഴിഞ്ഞുവെന്നും ബൂട്ടിയ ട്വിറ്ററിൽ കുറിച്ചു. ഒരു രാഷ്ട്രീയ പാർട്ടിയുമായും ഇനി ബന്ധമില്ലെന്നും ട്വീറ്റിലുണ്ട്. തൃണമൂൽ ടിക്കറ്റിൽ 2014ൽ ഡാർജിലിങ്ങിൽനിന്നു ലോക്സഭയിലേക്കും 2016ൽ സിലിഗുരിയിൽനിന്നു നിയമസഭയിലേക്കും മൽസരിച്ചെങ്കിലും ജയിക്കാനായില്ല.