Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബൈചുങ് ബൂട്ടിയക്ക് പുതിയ പാർട്ടി; ഇഷ്ടം ബിജെപിയോട്

Baichung Bhutia

ന്യൂഡൽഹി ∙ തൃണമൂൽ കോൺഗ്രസ് വിട്ട മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയ സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു – ഹംരോ സിക്കിം (നമ്മുടെ സിക്കിം.) ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയ്ക്കു നേരെ സൗഹൃദവാതിൽ തുറന്നിട്ടാണ് ബൂട്ടിയ പുതിയ പാർട്ടി രൂപീകരിക്കുന്നതെന്നാണ് വിലയിരുത്തൽ.

തൃണമൂൽ കോൺഗ്രസ് ടിക്കറ്റിൽ 2014ൽ ഡാർജിലിങ്ങിൽനിന്നു ലോക്സഭയിലേക്കും 2016ൽ സിലിഗുരിയിൽനിന്നു നിയമസഭയിലേക്കും മൽസരിച്ചെങ്കിലും പരാജയപ്പെട്ട ബൂട്ടിയ ഈ ഫെബ്രുവരിയിൽ പാർട്ടി വിട്ടിരുന്നു. തൃണമൂൽ കോൺഗ്രസിൽ ‘അന്യൻ’ ആയാണു തോന്നിയിരുന്നതെന്ന് ബൂട്ടിയ പറഞ്ഞു. ദീർഘകാലം ബംഗാളിലെ ക്ലബുകൾക്കായി ഫുട്ബോൾ കളിച്ചെങ്കിലും ‘പുറമെ നിന്നുള്ളയാൾ’ എന്ന പേരുമാറിയില്ല. ഇനി ജന്മനാടായ സിക്കിമിലാണു പ്രവർത്തനം– ബൂട്ടിയ പറഞ്ഞു. ഗൂർഖാലാൻഡ് വിഷയത്തിൽ തൃണമൂലും ബൂട്ടിയയും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.