Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനധികൃത സ്വത്ത്: യുബിഐ മുൻ ചെയർമാനെതിരെ സിബിഐ കേസ്

Archana-Bhargava അർച്ചന ഭാർഗവ

ന്യൂഡൽഹി ∙ യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അർച്ചന ഭാർഗവയ്ക്കെതിരെ വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചതിനു സിബിഐ കേസെടുത്തു. വിവിധ ബാങ്കുകളുടെ ഉന്നത തസ്തികകളിൽ ഇരുന്ന 2004–14 കാലയളവിൽ 2.73 കോടി രൂപ വരുമാനമുണ്ടായിരുന്നപ്പോൾ 4.89 കോടി രൂപയുടെ സ്വത്തു സമ്പാദിക്കുകയും 1.47 കോടി രൂപയുടെ അധികച്ചെലവു ചെയ്തെന്നുമാണു കേസ്.

വരവിൽ കവിഞ്ഞ 3.63 കോടി രൂപ ഈ കാലയളവിൽ ഇവർ സമ്പാദിച്ചതായി പ്രഥമവിവര റിപ്പോർട്ടിൽ പറയുന്നു. ഭാർഗവ 2004 ലാണു പഞ്ചാബ് നാഷനൽ ബാങ്കിന്റെ ഡപ്യൂട്ടി ജനറൽ മാനേജരായത്. 2008 ൽ ജനറൽ മാനേജരായി. 2011–13ൽ കനറാ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. 2013–14 ൽ യുബിഐ ചെയർമാനും എംഡിയുമായി പ്രവർത്തിച്ചു.

അർച്ചന ഈ പദവികളിലായിരുന്നപ്പോൾ ഭർത്താവിന്റെയും മകന്റെയും അക്കൗണ്ടുകളിലേക്കു ബാങ്കുകളിൽ നിന്നു വായ്പ ലഭിച്ച വിവിധ കമ്പനികൾ 2.26 കോടി രൂപ നിക്ഷേപിച്ചതായും കുടുംബാംഗങ്ങൾക്കു വിലപിടിച്ച സമ്മാനങ്ങളും ആഭരണങ്ങളും ലഭിച്ചതായും കണ്ടെത്തിയിട്ടുണ്ട്. നോയിഡയിൽ മൂന്നുനില ബംഗ്ലാവും വസന്ത്കുഞ്ജിൽ അപാർട്മെന്റും ഡൽഹിയിലും മുംബൈയിലും ഓരോ സ്ഥലവും വാങ്ങിയിട്ടുമുണ്ട്.

related stories