ആ മമതയല്ല ഈ മംമ്ത!

മമത ബാനർജി, മംമ്ത മോഹൻദാസ്

അഹമ്മദാബാദ്∙ പട്ടേൽ സംവരണ പ്രക്ഷോഭനേതാവ് ഹാർദിക് പട്ടേലിന് കഴിഞ്ഞദിവസം ട്വീറ്റിനിടെ സംഭവിച്ച പിശക് സോഷ്യൽ മീഡിയയിൽ വൈറലായി. രാജ്യത്തെ പ്രതിപക്ഷത്തെ ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യത്തെക്കുറിച്ചു വിശദീകരിക്കന്ന ട്വീറ്റിൽ ജമ്മു കശ്മീർ മുൻ‌ മുഖ്യമന്ത്രി ഒമർ അബ്ദുല്ല, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർക്കൊപ്പം ബംഗാൾ‌ മുഖ്യമന്ത്രി മമതാ ബാനർജിയെയും ടാഗ് ചെയ്യാൻ ശ്രമിച്ചു.

ഹാർദിക് പട്ടേൽ

എന്നാൽ അബദ്ധത്തിൽ ടാഗ് ചെയ്യപ്പെട്ടത് മലയാളി നടി മംമ്താ മോഹൻദാസാണ്. ചിലർ ഇതു ചൂണ്ടിക്കാട്ടിയെങ്കിലും ഹാർദിക് ടാഗ് മാറ്റിയിട്ടില്ല.