ട്രെയിനിൽ പരാതി കേൾക്കാൻ ‘സർവീസ് ക്യാപ്ടൻ’

ന്യൂഡൽഹി∙ പരാതികൾ കേൾക്കാനും പരിഹരിക്കാനും ട്രെയിനുകളിൽ ഒരു ഉദ്യോഗസ്ഥനുണ്ടാകുക യാത്രക്കാരെ സംബന്ധിച്ച് ആശ്വാസകരമാണ്. റെയിൽവേമന്ത്രി പീയുഷ് ഗോയൽ രൂപീകരിച്ച റെയിൽവേ ഉദ്യോഗസ്ഥരുടെ സമിതി ബോർഡിനു സമർപ്പിച്ച റിപ്പോർട്ട് അംഗീകരിക്കപ്പെട്ടാൽ പരാതി പരിഹാരത്തിനു ട്രെയിനിൽ ഉദ്യോഗസ്ഥനുണ്ടാകും. ഇദ്ദേഹത്തിനു നൽകേണ്ട തസ്തികയും ഉദ്യോഗപ്പേരും സമിതിയുടെ ശുപാർശയിലുണ്ട്.

പ്രത്യേക യൂണിഫോം അണിഞ്ഞ ഇദ്ദേഹത്തെ‘സർവീസ് ക്യാപ്ടൻ’എന്നു വിളിക്കാം എന്നാണു ശുപാർശ. എല്ലാ മെയിൽ, എക്സ്പ്രസ് ട്രെനികളിലും സർവീസ് ക്യാപ്ടനുണ്ടാകണം.