Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീരവ് മോദി: എൻഫോഴ്സ്മെന്റ് ഇന്റർപോളിന്റെ സഹായം തേടി

Nirav-Modi-1

ന്യൂ‍ഡൽഹി∙ പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്ന് 12,000 കോടിയിലേറെ രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ വിദേശത്ത് ഒളിവിൽ കഴിയുന്ന വജ്രവ്യാപാരികളായ നീരവ് മോദി, മേഹുൽ ചോക്സി എന്നിവർക്കെതിരെ രാജ്യാന്തര തിരച്ചിൽ നോട്ടിസ് നൽകുന്നതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്റർപോളിനെ സമീപിച്ചു. ഇക്കാര്യത്തിൽ ഫ്രാൻസിലെ ലയണിലുള്ള ഇന്റർപോൾ ആസ്ഥാനവുമായി ബന്ധപ്പെടുന്നതിനു സിബിഐയോട് അഭ്യർഥിച്ചിട്ടുണ്ട്. വായ്പാത്തട്ടിപ്പു കേസിൽ കോടതി ജാമ്യമില്ലാ വാറന്റ് പലതവണ നൽകിയിട്ടും ഹാജരാകാതിരുന്നതിനെ തുടർന്നാണിത്. ഇന്റർപോൾ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചാൽ ആ വ്യക്തി എവിടെ ആയിരുന്നാലും അറസ്റ്റ് ചെയ്ത് വിചാരണയ്ക്കായി ആവശ്യപ്പെട്ട രാജ്യത്തിനു കൈമാറും.