പിഎന്‍ബിയില്‍ 9.1 കോടിയുടെ തട്ടിപ്പ് കൂടി പുറത്ത്

മുംബൈ ∙ നീരവ് മോദിയും സംഘവും ആയിരക്കണക്കിനു കോടികളുടെ തട്ടിപ്പു നടത്തിയ പഞ്ചാബ് നാഷനൽ ബാങ്കിൽ (പിഎൻബി) 9.1 കോടിയുടെ പുതിയ തട്ടിപ്പ് കണ്ടെത്തി. ചന്ദ്രി പേപ്പർ ആൻഡ് അലൈഡ് പ്രോഡക്ട്സ് എന്ന കമ്പനി തട്ടിപ്പു നടത്തിയതായാണു സിബിഐ കണ്ടെത്തി കേസെടുത്തത്. 

ജാമ്യപത്രം ഉപയോഗിച്ചു നീരവ് മോദിയും സംഘവും നടത്തിയ തട്ടിപ്പിനു സമാനമാണിതും. പിഎൻബിയിലെ രണ്ട് ഉദ്യോഗസ്ഥരാണ് ക്രമക്കേടിനു കൂട്ടു നിന്നതെന്നാണ് സിബിഐ നൽകുന്ന സൂചന. ഇത്തരത്തിൽ വേറെയും തട്ടിപ്പു നടന്നതായും സംശയം ഉയർന്നിട്ടുണ്ട്.