ചെന്നൈ ∙ ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ മാധ്യമപ്രവർത്തകയുടെ സൗന്ദര്യത്തെ പുകഴ്ത്തി തമിഴ്നാട് മന്ത്രി സി.വിജയഭാസ്കർ വിവാദത്തിൽ. മാധ്യമപ്രവർത്തകയെ അപമാനിച്ചെന്നു വിമർശനം ഉയർന്നതിനെത്തുടർന്നു മന്ത്രി മാപ്പു പറഞ്ഞു. ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറുക മാത്രമാണു ചെയ്തതെന്നും എല്ലാ മാധ്യമപ്രവർത്തകരെയും സഹോദരീസഹോദന്മാരായാണു കാണുന്നതെന്നുമാണു വിശദീകരണം. കഴിഞ്ഞ ദിവസം രാത്രി അണ്ണാ ഡിഎംകെ നേതൃയോഗം കഴിഞ്ഞു പുറത്തിറങ്ങിയ മന്ത്രിയോടു ചാനൽ ലേഖിക ചോദ്യം ചോദിച്ചപ്പോഴാണു വിവാദ പരാമർശമുണ്ടായത്. കണ്ണട നന്നായി ചേരുന്നുണ്ടെന്നും ഇന്നു സുന്ദരിയായിരിക്കുന്നുവെന്നുമാണു പറഞ്ഞത്.
Advertisement