ശശികല പുഷ്പയുടെ വിവാഹത്തിന് സ്റ്റേ

ചെന്നൈ ∙ അണ്ണാ ഡിഎംകെ വിമത എംപി ശശികല പുഷ്പയുടെ, നാളെ ‍ഡൽഹിയിൽ നടക്കേണ്ടിയിരുന്ന വിവാഹത്തിനു മധുര കുടുംബ കോടതിയുടെ സ്റ്റേ. പ്രതിശ്രുത വരൻ ഡോ. ബി.രാമസാമി താനുമായുള്ള വിവാഹബന്ധം നിയമപരമായി വേർപെടുത്തിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ഭാര്യ സത്യപ്രിയ (34) നൽകിയ ഹർജി പരിഗണിച്ചാണു സ്റ്റേ. 

ഭർത്താവിനെ തിരിച്ചുതരണമെന്നും അല്ലെങ്കിൽ തനിക്ക് ദയാമരണത്തിന് അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് സത്യപ്രിയ നേരത്തേ മധുര കലക്ടർക്കു കത്തയച്ചിരുന്നു. പെൺകുഞ്ഞ് ജനിക്കുന്നതുവരെ തങ്ങളുടേതു സന്തുഷ്ട ദാമ്പത്യമായിരുന്നുവെന്നും അതിനുശേഷം ഭർത്താവ് സംസാരിക്കാൻപോലും തയാറായില്ലെന്നും പരാതിയിൽ പറയുന്നു.