Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാധ്യമപ്രവർത്തകരുടെ കൊലപാതകം: എഡിറ്റേഴ്സ് ഗിൽഡ് അപലപിച്ചു

Sandeep-Sharma-Accident

ന്യൂഡൽഹി∙ കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തു രണ്ടു മാധ്യമപ്രവർത്തകർ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടതിൽ എഡിറ്റേഴ്സ് ഗിൽഡ് ഉത്കണ്ഠയും നടുക്കവും അറിയിച്ചു. ഡൽഹിയിൽ പത്ര ഫൊട്ടോഗ്രഫറെ മുതിർന്ന പൊലീസ് ഓഫിസർ മർദിക്കുകയും ആക്ഷേപിക്കുകയും ചെയ്തതും വർധിച്ചുവരുന്ന അസഹിഷ്ണുതയുടെ ഭാഗമാണെന്നു ഗിൽഡ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഇതേസമയം, ഈ മൂന്നു സംഭവങ്ങളിലും പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ (പിസിഐ) സ്വമേധയാ കേസെടുത്തു. മധ്യപ്രദേശിൽ മണൽ മാഫിയയും പൊലീസുമായുള്ള അവിഹിതബന്ധം പുറത്തുകൊണ്ടുവന്ന ടിവി റിപ്പോർട്ടർ സന്ദീപ് ശർമയെ ലോറി ഇടിപ്പിച്ചു കൊലപ്പെടുത്തിയതും ബിഹാറിൽ മാധ്യമപ്രവർത്തകൻ നവിൻ നിശ്ചൽ, സുഹൃത്തു വിജയ് സിങ് എന്നിവരെ അപകടത്തിൽ പെടുത്തി വധിച്ചതും മാഫിയകളും അധികാരകേന്ദ്രങ്ങളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിലേക്കാണു വിരൽചൂണ്ടുന്നത്. ബിഹാർ, മധ്യപ്രദേശ് സർക്കാരുകൾ സജീവമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് എഡിറ്റേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടു.

related stories