Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാന്ധി വധം‌: പുനരന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി

3588407179-macro-thumb-gandhiji

ന്യൂഡല്‍ഹി ∙ മഹാത്മാഗാന്ധി വധത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. പുനരന്വേഷണം നിരര്‍ഥകമാണെന്ന് ജസ്റ്റിസുമാരായ എസ്.എ.ബോബ്ഡെ, എല്‍.നാഗേശ്വര റാവു എന്നിവരുള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.

നാഥുറാം ഗോഡ്സെയുടെ തോക്കില്‍നിന്നുള്ള മൂന്നു വെടിയുണ്ടകളല്ല, മറ്റാരുടെയോ തോക്കില്‍നിന്നുള്ള നാലാം വെടിയുണ്ടയാണ് ഗാന്ധിയുടെ ജീവനെടുത്തതെന്ന വാദവുമായി, അഭിനവ് ഭാരത് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടനയുടെ നേതാവും മുംബൈ സ്വദേശിയുമായ പങ്കജ് ഫഡ്നിസ് സമര്‍പ്പിച്ച ഹര്‍ജിയാണു കോടതി തള്ളിയത്. 

related stories