കഠ്‌വ: രണ്ട് പ്രതികൾ ഹൈക്കോടതിയിൽ

ജമ്മു∙ കഠ്‌വ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കേസിൽ അറസ്റ്റിലായ സബ് ഇൻസ്പെക്ടർ ആനന്ദ് ദത്തയും സ്പെഷൽ പൊലീസ് ഓഫിസർ ദീപക് ഖജുരിയയും ജമ്മു കശ്മീർ ഹൈക്കോടതിയെ സമീപിച്ചു. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ തെളിവുകൾ നശിപ്പിച്ചതിനാണ് ഇരുവരെയും അറസ്റ്റു ചെയ്തത്. ബാലികയെ കൂട്ടമാനഭംഗത്തിനിരയാക്കിയവരിൽ ഖജുരിയയും ഉൾപ്പെട്ടിരുന്നതായും കേസുണ്ട്.