തനിയാവർത്തനം ; 2005ലെ ജാർഖണ്ഡിനു സമാനം 2018ലെ കർണാടക

ബെംഗളൂരുവിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ചിൽ നേതാക്കളായ അശോക് ഗെഹ്‌ലോട്ട്, ഗുലാംനബി ആസാദ്, കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, ലോക്സഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ എന്നിവർ

2005ൽ ജാർഖണ്ഡിൽ 81 അംഗ നിയമസഭയിൽ ബിജെപി ഏറ്റവും വലിയ കക്ഷി. തിരഞ്ഞെടുപ്പിനുശേഷം ഉണ്ടാക്കിയ സഖ്യപ്രകാരം ബിജെപി നേതാവ് അർജുൻ മുണ്ടയ്ക്കു 41 പേരുടെ പിന്തുണ. കോൺഗ്രസും മറ്റു കക്ഷികളും പിന്തുണച്ച ജാർഖണ്ഡ് മുക്‌തിമോർച്ച (ജെഎംഎം) നേതാവ് ഷിബു സോറനു 40 പേരുടെ പിന്തുണയും. ഷിബു സോറനെ മന്ത്രിസഭയുണ്ടാക്കാൻ ഗവർണർ സയ്യിദ് സിബ്തെ റാസി ക്ഷണിച്ചു.

ജെഎംഎം സഖ്യത്തിനു കേവല ഭൂരിപക്ഷത്തിൽ ഒരു വോട്ടു കുറവ്. വിശ്വാസവോട്ടിനു മുൻപേ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നാമനിർദേശം ചെയ്യാനുള്ള നീക്കത്തിനെതിരെ ബിജെപി സുപ്രീം കോടതിയെ സമീപിച്ചു. ഒടുവിൽ സോറനു പടിയിറങ്ങേണ്ടി വന്നു. ‌

∙ ജെഎംഎം നേതാവ് ഷിബു സോറനെ മന്ത്രിസഭയുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചു

∙ 2015 മാർച്ച് രണ്ടിനു സോറൻ സത്യപ്രതിജ്ഞ ചെയ്തു

∙ വിശ്വാസവോട്ടു നേടാൻ മാർച്ച് 21 വരെ സമയം

∙ ബിജെപി സുപ്രീം കോടതിയെ സമീപിച്ചു

∙ മാർച്ച് 11നു വിശ്വാസവോട്ടു തേടാൻ കോടതി നിർദേശം

∙ മാർച്ച് 11നു സഭയിൽ ബഹളം. വിശ്വാസവോട്ട് തടസ്സപ്പെട്ടു.

∙ കേന്ദ്രം ഇടപെട്ടു. ഷിബു സോറൻ രാജിവച്ചു

∙ മാർച്ച് 12നു ബിജെപി നേതാവ് അർജുൻ മുണ്ട മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

∙ മാർച്ച് 15ന് അർജുൻ മുണ്ട വിശ്വാസ വോട്ടു നേടി (40–39). 2005 ജാർഖണ്ഡ്

∙ തിരഞ്ഞെടുപ്പിനുശേഷം രൂപമെടുത്ത സഖ്യങ്ങൾ

ജെഎംഎം സഖ്യം: 40 ജെഎംഎം: 12 കോൺഗ്രസ്: 11 ആർജെഡി: 9 സിപിഐ: 3 സിപിഐ (എംഎൽ): 1 സ്വതന്ത്രർ: 4

ബിജെപി സഖ്യം: 41 ബിജെപി: 32 സമതപാർട്ടി: 5 ജെഡിയു: 3 സ്വതന്ത്രർ: 1.