റമസാൻ: വിശ്വാസികൾക്ക് പ്രധാനമന്ത്രിയുടെ ആശംസ

ന്യൂഡൽഹി∙ റമസാൻ വ്രതാരംഭത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വാസികൾക്ക് ആശംസ നേർന്നു. സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും ദാനകർമങ്ങളുടെയും പുണ്യമാസമാണിതെന്ന് ആദ്യം ഉറുദുവിലും പിന്നീട് ഇംഗ്ലിഷിലും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മുൻകൂറായി ആശംസകൾ നേർന്ന ‘മൻ കി ബാത്ത്’ പരിപാടിയുടെ ശബ്ദഭാഗവും അദ്ദേഹം ഒപ്പം പോസ്റ്റ് ചെയ്തു.