ട്രെയിനുകളിൽ സസ്യാഹാര ദിനം തൽക്കാലമില്ല

ന്യൂഡൽഹി∙ മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ട് സസ്യാഹാര ദിനമാക്കാൻ തീരുമാനിച്ച റെയിൽവേക്കു മനംമാറ്റം. ഇതു സംബന്ധിച്ചു നൽകിയ നിർദേശം പുതിയ ഉത്തരവുണ്ടാകും വരെ മരവിപ്പിച്ചതായി റെയിൽവേ ബോർഡ് അറിയിച്ചു. അടുത്ത മൂന്നുവർഷം ഒക്ടോബർ രണ്ട് സസ്യാഹാര ദിനമാക്കാൻ ജനറൽ മാനേജർമാർക്കെഴുതിയ കത്തിൽ റെയിൽവേ നിർദേശിച്ചിരുന്നു. ട്രെയിനുകളിലോ സ്റ്റേഷനുകളിലോ മാംസാഹാരം നൽകരുതെന്നായിരുന്നു ഉത്തരവ്. ഭിന്നാഭിപ്രായം ഉയർന്ന പശ്ചാത്തലത്തിലാണു തീരുമാനം മരവിപ്പിച്ചത്.