അലഹാബാദിനെ പ്രയാഗ്‍രാജ് ആക്കാൻ യോഗി സർക്കാർ

ലക്നൗ ∙ അലഹാബാദിന്റെ പേരു മാറ്റാൻ ഉത്തർപ്രദേശിലെ യോഗി സർക്കാർ. അടുത്ത വർഷം ഇവിടെ നടക്കുന്ന കുംഭമേളയ്ക്കു മുന്നോടിയായി നഗരത്തിന്റെ പേരു പ്രയാഗ്‍രാജ് എന്നാക്കാനാണു നീക്കം. ത്രിവേണീസംഗമസ്ഥാനവും കുംഭമേളയുടെ വേദിയുമായ പ്രയാഗ് എന്ന തീർഥാടനകേന്ദ്രത്തിന്റെ പേര് അലഹാബാദിനു മുഴുവനായി നൽകാനാണ് ആലോചന.

അലഹാബാദിന്റെ പ്രശസ്തി തന്നെ പ്രയാഗിന്റെ പേരിലായതിനാൽ മേഖലയ്ക്കു മുഴുവനായി പ്രയാഗ്‍രാജ് എന്നു പേരു നൽകാനാണു തീരുമാനമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു.