ജാഗ്വാർ വിമാനം തകർന്ന് പൈലറ്റ് മരിച്ചു

കച്ചിൽ തകർന്നു വീണ ജാഗ്വാർ യുദ്ധവിമാനത്തിന്റെ അവശിഷ്ടം.

അഹമ്മദാബാദ്∙ കച്ച് മേഖലയിലെ ബരേജ ഗ്രാമത്തിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നു പൈലറ്റ് എയർ കമഡോർ സഞ്ജയ് ചൗഹാൻ മരിച്ചു. രാവിലെ പത്തരയോടെ ജാംനഗർ വ്യോമസേനാ താവളത്തിൽനിന്നു പതിവു പരിശീലന പറക്കലിനായി പറന്നുയർന്നയുടൻ ആയിരുന്നു അപകടം.

സമീപത്തെ പാടത്തേക്കാണു വിമാനം വീണത്. അപകടത്തെക്കുറിച്ചു വിശദ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നു പ്രതിരോധവകുപ്പ് വക്താവ് ലഫ്.കേണൽ മണീശ് ഓജ അറിയിച്ചു.