റെയിൽവേ മെഡിക്കൽ കാർഡിന് ഇനി എടിഎം കാർഡ് രൂപം

ന്യൂഡൽഹി∙ റെയിൽവേ ജീവനക്കാർക്കു നൽകുന്ന റേഷൻകാർഡ് രൂപത്തിലുള്ള മെഡിക്കൽ കാർഡ് ഇനി എടിഎം കാർഡ് രൂപത്തിലാക്കും. ഇതിലുള്ള പ്രത്യേക കളർ സ്ട്രിപ് നോക്കി ഏതു കാറ്റഗറിയിൽ ഉള്ളതെന്നും തിരിച്ചറിയാം.

ഓരോ കാർഡിനും പ്രത്യേകം നമ്പരും ഉണ്ടാകും. സർവീസിലുള്ളവരും വിരമിച്ചവരും ഉൾപ്പെടെ 26 ലക്ഷത്തോളം പേർ മെ‍‍ഡിക്കൽ കാർഡ് ഉപഭോക്താക്കളായുണ്ട്.