ബി.വി.ആർ. സുബ്രഹ്മണ്യം കശ്മീർ ചീഫ് സെക്രട്ടറി

ശ്രീനഗർ ∙ ഗവർണർ ഭരണത്തിലുള്ള ജമ്മു കശ്മീരിലെ പുതിയ ചീഫ് സെക്രട്ടറിയായി ഛത്തീസ്ഗഡ് കേഡർ ഐഎഎസ് ഓഫിസർ ബി.വി.ആർ.സുബ്രഹ്മണ്യം നിയമിതനായി. ഒരു മാസത്തേക്ക് സർവീസ് നീട്ടിക്കൊടുത്ത് ചീഫ് സെക്രട്ടറി സ്ഥാനത്തു തുടർന്നിരുന്ന ബി.ബി.വ്യാസിനെ ഗവർണർ എൻ.എൻ.വോറയുടെ ഉപദേശകനായി നിയമിച്ചു. മുൻ ഐപിഎസ് ഓഫിസർ വിജയകുമാറിനെയും ഗവർണറുടെ ഉപദേഷ്ടാവായി നിയമിച്ചിട്ടുണ്ട്.