കശ്മീർ: അക്രമങ്ങൾക്ക് സയീദിന്റെ ആഹ്വാനം

ലഹോർ ∙ കശ്മീർ താഴ്‌വരയിൽ അക്രമങ്ങൾ അഴിച്ചുവിടാൻ മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനും ലഷ്കറെ തയിബ ഭീകരസംഘടനയുടെ സ്ഥാപകനുമായ ഹാഫീസ് സയീദിന്റെ പരസ്യാഹ്വാനം. പാക്കിസ്ഥാനിൽ ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ അനുയായികളെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു ‘കശ്മീരിനെ സ്വതന്ത്രമാക്കാനായുള്ള ശ്രമങ്ങൾക്കു വേണ്ടിയുള്ള’ സയീദിന്റെ ആഹ്വാനം. കശ്മീരിൽ ഇന്ത്യൻ പട്ടാളത്തിനെതിരെ കല്ലേറു നടത്തുന്ന യുവാക്കളെയും സയീദ് പ്രസംഗത്തിൽ പുകഴ്ത്തി. കശ്മീരിൽ ഒരു പുതിയ യുഗം പിറന്നെന്നും ഇന്ത്യൻ പ്രധാനമന്ത്രി മോദിക്ക് അതു തടയാനാവില്ലെന്നും സയീദ് പറഞ്ഞു.