ശ്രീനഗർ∙ പാർട്ടിക്കുള്ളിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിനിടെ, അധ്യക്ഷ മെഹബൂബ മുഫ്തിക്കു പിന്തുണയറിയിച്ച് 21 പിഡിപി എംഎൽഎമാർ. ഡൽഹിയിൽനിന്നു മടങ്ങിയെത്തിയ മെഹബൂബയെ കണ്ടു പിന്തുണയറിയിക്കാൻ 21 എംഎൽഎമാർ കഴിഞ്ഞദിവസം വസതിയിലെത്തി.
പാർട്ടി അധ്യക്ഷയ്ക്കെതിരെ ആരോപണമുന്നയിച്ചു രംഗത്തെത്തിയ ആബിദ് അൻസാരി, ഇമ്രാൻ അൻസാരി തുടങ്ങിയവർ ഇപ്പോഴും ഇടഞ്ഞുതന്നെയാണ്.