കശ്മീരിൽ രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ∙ കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു. ഭീകരരുടെ വെടിവയ്പിൽ ഒരു സൈനികനു പരുക്കേറ്റു. സൈന്യത്തിനു നേരെ കല്ലെറിഞ്ഞ നാട്ടുകാരെ തുരത്തുന്നതിനിടെ മൂന്നു നാട്ടുകാർക്കും പരുക്കേറ്റു.

കുണ്ടുലൻ ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്നു സൈന്യം വീടു വളഞ്ഞു തിരച്ചിൽ ആരംഭിച്ചപ്പോൾ ഭീകരർ വെടിവയ്ക്കുകയായിരുന്നു. സൈന്യത്തിന്റെ തിരിച്ചടിയിലാണു രണ്ടു ഭീകരർ കൊല്ലപ്പെട്ടത്. ഇതിനിടെ സൈനിക നടപടി തടസ്സപ്പെടുത്താനായി കല്ലെറിഞ്ഞ നാട്ടുകാരെ സേന തുരത്തി ഓടിച്ചു.