കശ്മീരിൽ ഭീകരാക്രമണം: രണ്ട് ഭടന്മാർക്കു വീരമൃത്യു

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയിൽ ഭീകരാക്രമണത്തിൽ രണ്ടു സിആർപിഎഫ് ഭടന്മാർക്കു വീരമൃത്യു. ഒരു ഭടനും നാട്ടുകാരനും പരുക്കേറ്റു. സിആർപിഎഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മീന, കോൺസ്റ്റബിൾ സന്ദീപ് എന്നിവരാണു കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്കറെ തയിബ ഏറ്റെടുത്തു.‌ ഭീകരർ സിആർപിഎഫ് സംഘത്തിനു നേരെ വെടിയുതിർത്തപ്പോഴാണു നാട്ടുകാരനു പരുക്കേറ്റത്. ഭീകരരെ കണ്ടെത്താനായി മേഖലയിൽ സുരക്ഷാസേന വ്യാപക തിരച്ചിൽ ആരംഭിച്ചു.