ഇൻഫോസിസ്: ഓഹരിവിറ്റതായി ഷിബുലാലിന്റെ ബന്ധുക്കൾ

ബെംഗളൂരു ∙ ഇൻഫോസിസ് സ്ഥാപകരിൽ ഒരാളും മുൻ സിഇഒയുമായ എസ്.ഡി ഷിബുലാലിന്റെ കുടുംബാംഗങ്ങളിൽ ചിലർ കമ്പനിയുടെ 16 ലക്ഷം ഓഹരികൾ വിറ്റു.  സിറ്റിഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ് ഇന്ത്യ വഴി എട്ടിനാണ് വിൽപന നടത്തിയതെന്ന് ഷിബുലാൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. സന്നദ്ധ പ്രവർത്തനങ്ങൾക്കും ചില വ്യക്തിപരമായ ആവശ്യങ്ങൾക്കും പണം കണ്ടെത്താനാണ് ഓഹരി വിറ്റതെന്ന് അദ്ദേഹം വ്യക്തമാക്കി.