വാജ്പേയിയുടെ അസ്ഥികലശ യാത്ര 29 മുതൽ

മുൻപ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്ന കലശങ്ങൾക്കു സമീപം പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂഡൽഹി∙ അന്തരിച്ച മുൻ പ്രധാനമന്ത്രി എ.ബി.വാജ്പേയിയുടെ ചിതാഭസ്മം രാജ്യത്തെ എല്ലാ പ്രധാന നദികളിലും നിമജ്ജനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി അധ്യക്ഷൻ അമിത് ഷായും ചിതാഭസ്മ കലശങ്ങൾ സംസ്ഥാന അധ്യക്ഷർക്കു കൈമാറി. കേരളത്തിനുവേണ്ടി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള കലശം ഏറ്റുവാങ്ങി. അതതു മേഖലകളിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർക്കൊപ്പമാണു സംസ്ഥാന അധ്യക്ഷർ അസ്ഥികലശ യാത്ര നടത്തുക. കേരളത്തിലെ യാത്ര 29, 30, 31 തീയതികളിൽ.