വാജ്പേയിയുടെ ചിതാഭസ്മം ഏറ്റുവാങ്ങി കന്യാകുമാരി ത്രിവേണി സംഗമം

കന്യാകുമാരി∙ മുൻ പ്രധാനമന്ത്രി എ.ബി.വാജ്പേയിയുടെ ചിതാഭസ്മം കന്യാകുമാരി ത്രിവേണി സംഗമത്തിൽ നിമജ്ജനം ചെയ്തു. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനാണു കർമം നിർവഹിച്ചത്. കന്യാകുമാരി ജില്ലയിൽ കഴിഞ്ഞ ദിവസമെത്തിച്ച ചിതാഭസ്മം വഹിച്ചുള്ള കലശയാത്ര നടന്നു. പൊൻ രാധാകൃഷ്ണന്റെ നാഗർകോവിലിലെ ഓഫിസിൽ പൊതുദർശനത്തിനു വച്ച ചിതാഭസ്മ കലശത്തിൽ ജനങ്ങളും വിവിധ പാർട്ടി പ്രവർത്തകരും അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്നാണു കന്യാകുമാരിയിലേക്കു കൊണ്ടുപോയത്.