ത്രിപുര: സിപിഎം മുൻ എംഎൽഎ ബിജെപിയിൽ

അഗർത്തല∙ ത്രിപുരയിൽ സിപിഎം മുൻ എംഎൽഎ ബിശ്വജിത് ദത്ത (68) ഭരണകക്ഷിയായ ബിജെപിയിൽ ചേർന്നു. അഴിമതിയും വിഭാഗീയതയും ആരോപിച്ചാണു പാർട്ടി വിട്ടത്. 1964 മുതൽ സിപിഎമ്മിലുള്ള ദത്തയ്ക്ക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചിരുന്നു.

തിരഞ്ഞെടുപ്പ് അടുക്കുംവരെ ദത്തയെ സ്ഥാനാർഥിയായി സിപിഎം പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് എസ്എഫ്ഐ നേതാവ് നിർമൽ ബിശ്വാസിനു സീറ്റ് നൽകുകയായിരുന്നു. ജന്മനാടായ ഖൊവൈയിൽ നടന്ന ചടങ്ങിലാണു ദത്ത ബിജെപി അംഗത്വം സ്വീകരിച്ചത്.