പുതിയ പാർട്ടിയുമായി ബിജെപി എംപി രാജ്കുമാർ സെയ്നി

ചണ്ഡിഗഡ്∙ കുരുക്ഷേത്ര ലോക്സഭാ മണ്ഡലത്തിലെ ബിജെപി എംപി രാജ്കുമാർ സെയ്നി ‘ലോക്തന്ത്ര സുരക്ഷാ പാർട്ടി’ എന്ന പേരിൽ പുതിയ രാഷട്രീയ പാർട്ടി പ്രഖ്യാപിച്ചു. പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടി മത്സരിക്കും. ഇന്നു പാനിപ്പട്ടിൽ നടക്കുന്ന റാലിയിൽ പാർട്ടി പ്രഖ്യാപിക്കുമെന്നു ജാട്ട് വിരുദ്ധ നിലപാടിനു പേരുകേട്ട സെയ്നി പറഞ്ഞു. ബിജെപിയിൽ നിന്നു രാജിവയ്ക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് അവർ തീരുമാനമെടുക്കട്ടെ എന്നായിരുന്നു മറുപടി.