മറുപടി നൽകാൻ മല്യയ്ക്ക് മൂന്നാഴ്ച കൂടി

മുംബൈ∙ വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ഹർജിക്കു മറുപടി നൽകാൻ മല്യയ്ക്ക് മൂന്നാഴ്ച കൂടി ബോംബെ ഹൈക്കോടതി അനുവദിച്ചു. കേസ് 24ലേക്ക് മാറ്റി. 

സാമ്പത്തിക കുറ്റകൃത്യങ്ങളിൽപെട്ടു വിദേശത്തേക്കു കടക്കുന്നവരെ കുരുക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമമനുസരിച്ചാണ് ഇഡി കോടതിയെ സമീപിച്ചത്.  കഴിഞ്ഞ 27നു മുൻപു കോടതിയിൽ ഹാജരാകണമെന്ന  നിർദേശം മല്യ പാലിച്ചിരുന്നില്ല. ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത 9000 കോടിയുടെ തിരിച്ചടവു മുടങ്ങിയ കേസുകളിലാണു മല്യയ്ക്കെതിരെ ഇഡിയുടെ നിയമനടപടി.