കാറുണ്ടെങ്കിൽ ജീവനാംശം നൽകാനും കഴിയും: കോടതി

മുംബൈ ∙ സ്വന്തമായി കാർ ഉള്ള ആൾക്ക് ഭാര്യയ്ക്ക് ജീവനാംശം നൽകാനും കഴിയുമെന്ന് മുംബൈ സെഷൻസ് കോടതി. ഭർത്താവുമായി അകന്നുകഴിയുന്ന സ്ത്രീയുടെ ഹർജിയിലാണ് നിരീക്ഷണം. സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ അവഹേളിക്കുന്നത് പതിവായതോടെ ഇവർ മാതാപിതാക്കൾക്കൊപ്പം മാറിത്താമസിക്കുകയാണ്. കേസിൽ പ്രതിമാസം 5,000 രൂപ നൽകാ‍ൻ കോടതി വിധിച്ചു. 2000 രൂപയാണ് ഇവർ ആവശ്യപ്പെട്ടത്.