കേന്ദ്ര ഫണ്ടില്ല; തമിഴ്നാട്ടിൽ മൂവായിരം ഗവ. സ്കൂൾ പൂട്ടുന്നു

ചെന്നൈ ∙ പതിനഞ്ചിൽ താഴെ കുട്ടികളുള്ള സർക്കാർ സ്കൂളുകളുടെ ഫണ്ട് നിർത്താനുള്ള കേന്ദ്ര തീരുമാനത്തെ തുടർന്നു തമിഴ്നാട്ടിൽ മൂവായിരത്തോളം സ്കൂളുകൾ പൂട്ടിയേക്കും. 

1950 സ്കൂളുകൾക്കുള്ള സഹായമാണു നിർത്തലാക്കുക. കൂടാതെ 1053 സ്കൂളുകൾ മറ്റു സ്കൂളുകളിൽ ലയിപ്പിക്കും. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലാണു   കേന്ദ്ര ഫണ്ട് ലഭിച്ചില്ലെങ്കിൽ സ്കൂളുകൾ ലയിപ്പിക്കുകയോ പൂട്ടുകയോ ചെയ്യാൻ സർക്കാർ തീരുമാനിച്ചത്.