ബിജെപിയുമായി ഒരു സാഹചര്യത്തിലും കൂട്ടില്ല: സ്റ്റാലിൻ

എം.കെ.സ്റ്റാലിൻ

ചെന്നൈ ∙ പാർലമെന്റ് തിരഞ്ഞെടുപ്പിനു മുൻപോ ശേഷമോ ബിജെപിയുമായി സഖ്യത്തിനില്ലെന്നും തിരഞ്ഞെടുപ്പിനു ശേഷം ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണെങ്കിൽപോലും ബിജെപിയുമായി കൂട്ടുകൂടില്ലെന്നും ഡിഎംകെ പ്രസിഡന്റ് എം.കെ.സ്റ്റാലിൻ. ദേശീയതലത്തിൽ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും കേന്ദ്രത്തിനും നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമർശനമുന്നയിച്ചുകൊണ്ടു സ്റ്റാലിൻ പറഞ്ഞു. മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ അനുസ്മരണ സമ്മേളനത്തിനു ബിജെപി നേതാക്കളെ ക്ഷണിച്ചതു കൊണ്ടു ഡിഎംകെ നിലപാട് മാറുന്നില്ല. തമിഴ്നാട്ടിൽ ബിജെപി വളരുകയാണെന്ന വാദം ചിരിച്ചു തള്ളാവുന്ന തമാശയാണെന്നും സ്റ്റാലിൻ പറഞ്ഞു.