ഗാന്ധി ഇമോജിയുമായി ട്വിറ്റർ

ന്യൂഡൽഹി ∙ മഹാത്മാഗാന്ധിയുടെ 150–ാം ജന്മദിനം ആഘോഷിക്കാൻ ട്വിറ്ററിന്റെ ‘ഗാന്ധി ഇമോജി’. ഗാന്ധിജിയുടെ രേഖാചിത്രമുള്ള ഇമോജി പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗികമായി പുറത്തിറക്കി. ഗാന്ധിജിയുമായി ബന്ധപ്പെട്ട ഹാഷ് ടാഗുകൾക്കൊപ്പം ഇമോജി ഉപയോഗിക്കാമെന്നു ട്വിറ്റർ ഇന്ത്യ അറിയിച്ചു. 8 വരെ ലഭ്യമാകും.