രാജസ്ഥാനിൽ കോൺഗ്രസ്– ബിജെപി വിരുദ്ധ യുഡിഎഫ് സഖ്യം!

ന്യൂഡൽഹി∙ രാജസ്ഥാനിൽ കോൺഗ്രസിനും ബിജെപിക്കും ബദലായി ഇടതുപാർട്ടികളുടെ ഐക്യനിര. സിപിഎം, സിപിഐ, സിപിഐ(എംഎൽ), മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (യുണൈറ്റഡ്), സമാജ്‍വാദി പാർട്ടി, ജനതാദൾ (എസ്) എന്നിവ ചേർന്ന് യുഡിഎഫ് എന്ന പേരിലാണു മുന്നണി രൂപീകരിച്ചത്.

ബിഎസ്‍പി കോൺഗ്രസുമായി സഹകരണം ഉപേക്ഷിച്ച സാഹചര്യം ഇടതുസഖ്യത്തിനു പ്രതീക്ഷ നൽകുന്നു. കഴിഞ്ഞ തവണ ഈ പാർട്ടികൾ 147 സീറ്റിൽ മൽസരരിച്ചു. 1.5 % വോട്ടാണു ലഭിച്ചത്. സീറ്റൊന്നും ലഭിച്ചില്ല. 2008 ൽ സിപിഎമ്മിനു മൂന്നു സീറ്റു ലഭിച്ചിരുന്നു. എസ്‍പിക്ക് ഒരു സീറ്റും. അന്നു ബിഎസ്‍പി ആറു സീറ്റു നേടി ചരിത്രത്തിലെ ഏറ്റവും മികച്ച ജയമാണു സ്വന്തമാക്കിയത്.