ജാർഖണ്ഡിലും എടിഎമ്മിൽ 34.16 ലക്ഷം കവർച്ച

റാഞ്ചി∙ ജാർഖണ്ഡിലെ ഹസാരിബാഗിൽ എടിഎം തകർത്ത് 34.16 ലക്ഷം രൂപ കവർന്നു. ഇന്നലെ പുലർച്ചെ രണ്ടരയോടെ മുഖം മറച്ചെത്തിയ നാലംഗ സംഘം എസ്ബിെഎ എടിഎം ഗ്യാസ് കട്ടർ ഉപയോഗിച്ച് അറുത്തുമാറ്റുകയായിരുന്നു. സമീപത്തെ വീട്ടുകാർ ബഹളം കേട്ടുണർന്നെങ്കിലും കവർച്ചക്കാർ പുറത്തുനിന്നു പൂട്ടിയതിനാൽ പുറത്തിറങ്ങാനായില്ല. സിസിടിവിയിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞതായി പൊലീസ് അറിയിച്ചു.