അക്ബറിനെതിരെ വീണ്ടും # മീടൂ

എം.ജെ. അക്ബർ

ബ്രിട്ടനിൽ നിന്നും എം.ജെ. അക്ബറിനെതിരെ ആരോപണവുമായി ബ്രിട്ടിഷ് മാധ്യമപ്രവർത്തക റൂത്ത് ഡേവിഡും. മന്ത്രിക്കെതിരെ രംഗത്തുവരുന്ന പത്താമത്തെ വനിതയാണവർ; രണ്ടാമത്തെ വിദേശ വനിതയും. അക്ബർ എഡിറ്ററായിരുന്ന ഇംഗ്ലിഷ് ദിനപത്രത്തിൽ ട്രെയിനി ജേണ‌ലിസ്റ്റായിരുന്നപ്പോഴത്തെ അനുഭവമാണു റൂത്ത് ബ്ലോഗിൽ പങ്കുവച്ചത്. എഡിറ്ററുടെ വലിയ തടിവാതിലുള്ള മുറിക്കുള്ളിൽ നടക്കുന്നതു പുറത്തറിയുമായിരുന്നില്ല. എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകത്തിന്റെ പ്രൂഫ് നോക്കാൻ അ‌ക്ബർ ആവശ്യപ്പെട്ടു.

അതിനിടെ, ‘ആകെ മടുത്തിരിക്കുന്നതായി തോന്നുന്നു’വെന്ന ന്യായവുമായി താനിരുന്ന കസേരയ്ക്കു പിന്നിലെത്തി, ശരീരത്തിൽ ഉഴിയാനും ചുംബിക്കാനും ശ്രമിച്ചു. കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നുവെന്നും റൂ‌ത്ത് എഴുതുന്നു. കൊളംബിയൻ വനിതാ ജേണലിസ്റ്റും നേരത്തേ അക്ബറിനെതിരെ രംഗത്തെത്തിയിരുന്നു.