ബെംഗളൂരുവിൽ 4 കോടിയുടെ സ്വർണവേട്ട; 6 പേർ പിടിയിൽ

ബെംഗളൂരു ∙ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ രണ്ടു ദിവസത്തിനിടെ 102 സ്വർണ ബിസ്കറ്റുകളുമായി ആറുപേർ പിടിയിൽ. 

ഞായറാഴ്ച സിംഗപ്പൂരിൽ നിന്നെത്തിയ വിമാനത്തിന്റെ മ്യൂസിക് സിസ്റ്റത്തിൽ ഒളിപ്പിച്ച 100 ഗ്രാമിന്റെ 92 സ്വർണ ബിസ്കറ്റുകൾ പിടിച്ചു. സിംഗപ്പൂർ സ്വദേശിയെ കസ്റ്റഡിയിലെടുത്തു. ബഹ്റൈനിൽ നിന്നെത്തിയ അഞ്ചുപേരിൽ നിന്നു രണ്ടു ബിസ്കറ്റ് വീതം ഒളിപ്പിച്ച നിലയിൽ 1.16 കിലോ സ്വർണവും പിടിച്ചെടുത്തു. ആകെ നാലുകോടി രൂപ വിലമതിക്കും.