Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത്: പിണറായി സ്വദേശി പിടിയിൽ

മട്ടന്നൂർ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ യുവാവു പിടിയിൽ. അബുദാബിയിൽ നിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ചൊവ്വാഴ്ച വന്നിറങ്ങിയ പിണറായി സ്വദേശി മുഹമ്മദ് ഷാൻ ആണു റവന്യു ഇന്റലിജൻസിന്റെ പിടിയിലായത്. ഉണ്ണിയപ്പം ഉണ്ടാക്കാനുള്ള ഇലക്ട്രിക് അപ്പച്ചട്ടിയുടെ ഹീറ്റർ കോയിലിലും പ്ലേറ്റിലുമായി ഒളിപ്പിച്ചു കടത്തിയ രണ്ടു കിലോ സ്വർണം പിടികൂടി.

ഈ മാസം ഒൻപതിന് ഉദ്ഘാടനം ചെയ്യപ്പെട്ട കണ്ണൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത് പിടികൂടുന്നത് ഇതാദ്യമാണ്. വിമാനത്താവളത്തിന്റെ പാർക്കിങ് ഏരിയയിൽ മുഹമ്മദ് ഷാനിനെ കാത്തുനിന്നിരുന്ന ആളുകളെയും കസ്റ്റഡിയിലെടുത്തു. 

related stories