മരിച്ചയാളെ തിരിച്ചറിയാൻ ആധാർ രേഖ മതിയാവില്ല

ന്യൂഡൽഹി∙ മരിച്ചയാളെ തിരിച്ചറിയാൻ ആധാർ രേഖകളിലുള്ള വിരലടയാളം ഉപയോഗപ്പെടുത്താൻ സാങ്കേതികമായി കഴിയില്ലെന്ന്‌ യുഐഡിഎഐ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ആധാറിലുള്ള ബയോമെട്രിക് രേഖകളായ വിരലടയാളവും കൃഷ്ണമണി ചിത്രവും പരിശോധിച്ചറിയാൻ ആധാർ നമ്പർ ആവശ്യമാണ്. അജ്ഞാത മൃതദേഹങ്ങൾ തിരിച്ചറിയാൻ ആധാർ വിവരങ്ങൾ ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.