‘ദീപ്‌വീർ’ വിവാഹം ഇന്ന്

പഞ്ചാബി കലാകാരനായ ജഗ്ജ്യോത് സിങ് റുബാൽ ദീപികയുടെയും രൺവീറിന്റെയും ചിത്രം പൂർത്തിയാക്കുന്നു. വധൂവരൻമാർക്ക് ചിത്രം കൈമാറാനാണു റുബാലിന്റെ മോഹം. ചിത്രം:എപി

മുംബൈ∙ സ്വന്തം ഹിറ്റ് സിനിമകളിലെ പാട്ടുകൾക്കു ചുവടുവച്ച് ‘ദീപ്‌വീർ’ താരജോഡികൾ വിവാഹവേദിയിലേക്ക്. ബോളിവുഡ് താരങ്ങളായ ദീപിക പദുകോണും രൺവീർ സിങ്ങും ഇറ്റലിയിലെ ലേക് കോമോ റിസോർട്ടിൽ ഇന്നു വിവാഹിതരാകും. സ്വിറ്റ്‌സർലൻഡിൽനിന്നു കേക്ക്, സ്വപ്നസദൃശമായ പുഷ്പാലങ്കാരം, പ്രൗഢിയൊത്ത മെഹന്ദി ചടങ്ങ്, പ്രണയസുന്ദരമായ സംഗീതനിശ.

സബ്യസാചിയുടെ അതിമനോഹര രൂപകൽപനയിലുള്ള വിവാഹവസ്ത്രങ്ങളണിഞ്ഞ് ഇരുവരും ഒന്നാകുന്ന മുഹൂർത്തത്തിനായി കാത്തിരിക്കുന്നത് ലക്ഷക്കണക്കിന് ആരാധകരും. ഇറ്റലിയിലെ ആഡംബര ഹോട്ടലിൽ നടന്ന വിരാട് കോഹ്‍ലി- അനുഷ്ക ശർമ വിവാഹം പോലെ ശ്രദ്ധകവരുകയാണ് ‘ദീപ്‌വീർ’ വിവാഹവും.