കശ്മീരിൽ 2 ഹിസ്ബുൽ ഭീകരരെ വധിച്ചു

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ഏറ്റുമുട്ടലിൽ 2 ഹിസ്ബുൽ മുജാഹിദീൻ ഭീകരർ കൊല്ലപ്പെട്ടു. അവന്തിപ്പുരയിലെ ഷർഷാലിയിൽ ഭീകരരുടെ ഒളിയിടത്തിൽ സുരക്ഷാസേന നടത്തിയ പരിശോധനയ്ക്കിടെ ആയിരുന്നു ഏറ്റുമുട്ടൽ. 

യുഖാബ് എന്നു വിളിക്കുന്ന അഡ്നാൻ അഹമ്മദ് ലോൺ, ഉമേർ അൽ ഹിസ്ബി എന്ന ആദിൽ ബിലാൽ ബട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതിൽ ലോൺ പുൽവാമയിലെ ഹിസ്ബുൽ ജില്ലാ കമാൻഡറും ഹിസ്ബുലിന്റെ ഉന്നതനേതാവ് റിയാസ് നായികുവിന്റെ അടുത്ത കൂട്ടാളിയുമാണ്. ശ്രീനഗറിൽ ഈയിടെ നടന്ന ഒരു ഏറ്റുമുട്ടലിൽ നായികു രക്ഷപ്പെട്ടിരുന്നു.