പ്ലാറ്റ്ഫോമിൽ ഫോട്ടോ: വിലക്ക് നീക്കി

ചെന്നൈ ∙ റെയിൽവേ പ്ലാറ്റ്ഫോമിൽ സെൽഫിയെടുക്കാനോ ട്രെയിനിന്റെ ചിത്രവും വിഡിയോയും പകർത്താനോ ഇനി വിലക്കില്ല. പ്ലാറ്റ്ഫോമിൽ ഫോട്ടോയെടുക്കുന്നതിനും ട്രെയിനിന്റെ ചിത്രം പകർത്തുന്നതിനും അനുമതി വാങ്ങണമെന്ന 2007 ലെ നിബന്ധന റെയിൽവേ ബോർഡ് റദ്ദാക്കി.

ട്രെയിൻ യാത്രയ്ക്കിടെ അപകടകരമായ രീതിയിൽ സെൽഫിയും ഫോട്ടോയുമെടുക്കുന്നതിനു നിലവിലുള്ള വിലക്കുകൾ അതേപടി തുടരും. മൊബൈൽ ഫോൺ വ്യാപകമായ കാലത്ത് പഴയ നിയന്ത്രണം അപ്രായോഗികമാണെന്ന നിർദേശം പരിഗണിച്ചാണു തീരുമാനം. വാണിജ്യ ആവശ്യങ്ങൾക്കുള്ള ചിത്രീകരണത്തിനു പ്രത്യേക ഫീസ് അടച്ച് അനുമതി വാങ്ങണം.