ചരക്ക് ട്രെയിനുകളെ നി‌രീക്ഷിക്കാൻ റേഡിയോ ടാഗുകൾ

ന്യൂഡൽഹി∙ റയിൽവേ വാഗണുകളുടെ നീക്കം കൃത്യമായി നി‌രീക്ഷിക്കാൻ  റേഡിയോ ഫ്രീക്വൻസി ടാഗുകൾ. 2.7 ലക്ഷം വാഗണുകളിൽ ടാഗുകളും, പാളങ്ങളിൽ ടാഗ് റീഡറുകളും ഘടിപ്പിക്കുന്ന പദ്ധതി 2 വർഷം കൊണ്ടു പൂർത്തിയാക്കും. കയറ്റിവിട്ട ചരക്ക് അനന്തമായി വൈകുന്ന‌തും വാഗ‌ണുകൾ എവിടെയെത്തിയെന്നു കണ്ടെത്താനാവാത്തതും വെല്ലുവിളികളായിരുന്നു. ഇതിന് അറുതിയാകും. 

ടാഗ് റീഡറുകളും സോഫ്റ്റ്‌വെയറും ഉൾപ്പെടെ പദ്ധതിക്കു വേണ്ട അടിസ്ഥാന സൗകര്യമൊരുക്കാൻ ശ്രമമാരംഭിച്ചു. റേഡിയോ ഫ്രീക്വൻസി സാങ്കേതികവിദ്യയ്ക്ക് ചെലവു ഗണ്യമായി കുറഞ്ഞതും നേട്ടമാണ്.